KeralaNews

പല്ലിശേരി മനയില്‍ മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയില്‍ മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു.

ഉച്ചപ്പൂജക്ക് ശേഷം നമസ്‌കാരമണ്ഡപത്തില്‍ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു മേല്‍ശാന്തി തെരഞ്ഞെടുപ്പ്. ആറു മാസത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ നിയമനം. മാര്‍ച്ച് 31ന് രാത്രി മധുസൂദനന്‍ നമ്പൂതിരി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.

തൃശൂര്‍ വിയ്യൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയായ മധുസൂദനന്‍ നമ്പൂതിരി നേരത്തെ ഒരു തവണ ഗുരുവായൂര്‍ മേല്‍ശാന്തിയ്ക്കായുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. 44 പേരാണ് ഇത്തവണത്തെ മേല്‍ശാന്തി തെരഞ്ഞെടുപ്പിന് അപേക്ഷിച്ചത്. ഇതില്‍ യോഗ്യരായ 39 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു.

തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദേവസ്വം ഓഫീസില്‍ തന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. ഇപ്പോഴത്തെ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് നറുക്കെടുപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button