കൊല്ലം: ഡി.സി.സി മുന്‍ പ്രസിഡന്റ് വി. സത്യശീലന്‍(65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്നു ഏറെ നാളായി വിശ്രമത്തിലായിരുന്നു. മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി കൊടിക്കുന്നില്‍ സുരേഷിനെ പകരം നിയമിച്ചിരുന്നു. അനാരോഗ്യം കണക്കില്‍ എടുത്തായിരുന്നു ഇദ്ദേഹത്തെ നീക്കിയത്. –
Post Your Comments