പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2003ല്‍ വിജയകുമാര്‍ നായകനായ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്ത് എത്തിയത്. തുടര്‍ന്ന് 2009ല്‍ പൃഥിരാജിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ മുഖം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് 2012ല്‍ പൃഥ്വിരാജിനെ തന്നെ നായകനാക്കിയ ഹീറോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ സിം, ഗ്യാങ്‌സ് ഓഫ് വടക്കും നാഥന്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. 2014ല്‍ സുരേഷ്‌ഗോപിയെ നായകനാക്കിയ ഡോള്‍ഫിന്‍ ബാര്‍ ആണ് അവസാന ചിത്രം.
Post Your Comments