KeralaNews

മലപ്പുറത്ത് സി.പി.എം-ലീഗ് സംഘര്‍ഷം: ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു

താനൂര്‍•സി.പി.എം-ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഭീകരാന്തരീക്ഷം നില നില്‍ക്കുന്ന താനൂരില്‍ ജനങ്ങള്‍ കൂട്ടത്തോടെ വീട് വിട്ട് പലായനം ചെയ്യുന്നത് തുടരുന്നു.

ഞായറാഴ്ച രാത്രി താനൂർ ചാപ്പപ്പടിയിലാണ് സിപിഎം ലീഗ് സംഘർഷമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ വന്‍ പൊലീസ് കടപ്പുറത്തെത്തിയത്. എന്നാല്‍ രാത്രി 11 മണിക്ക്തുടങ്ങിയ സംഘര്‍ഷം 2 മണിവരെ നീണ്ടപ്പോഴും അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിനായില്ല. മാത്രമല്ല, അക്രമികളെത്തേടി വീടുകളില്‍ കയറിയ പോലീസ് നിരപരാധികളെയാണ് തല്ലിച്ചതച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുനേരെ പോലും പൊലീസ് അക്രമം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഭൂരിഭാഗം വീടുകളിലും ഇപ്പോള്‍ ആള്‍താമസമില്ല.

സംഘര്‍ഷത്തില്‍ നിരവധി പ്രദേശവാസികള്‍ക്കും സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കുപററിയിട്ടുണ്ട്.
ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. നിരവധി വാഹനങ്ങളും മല്‍സ്യബന്ധനവലകളും കത്തി നശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇരുന്നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളെ പോലും പൊലീസ് രാത്രി പിടിച്ചു കൊണ്ടുപോയെന്നും പരാതിയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്ത് പലയിടങ്ങളിലും സിപിഎം ലീഗ് സംഘർഷം ഉണ്ടായിരുന്നു അതിന്‍റെ തുടർച്ച ആണ് പുതിയ സംഭവങ്ങൾ. മാസങ്ങളായി താനൂറിന്‍റെ തീരദേശ മേഖലയിൽ വലിയ തോതിൽ അക്രമങ്ങൾ നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button