കൊല്ലം : കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടത്തിയ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മലപ്പുറം കൂടാതെ കേരളത്തിലെ മറ്റൊരു സ്ഥലം കൂടി ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചിരുന്നതായി കണ്ടെത്തി.
2016 ജൂണ്‍ 15 നായിരുന്നു കൊല്ലം കളക്ട്രേറ്റിന് സമീപം സ്‌ഫോടനമുണ്ടായത്. നവംബര്‍ ഒന്നിന് മലപ്പുറം കളക്ട്രേറ്റിലും ഇത് ആവര്‍ത്തിച്ചു. ഇതിന് ശേഷം എണറാകുളത്തേയും തൃശൂരിലേയും ചില സ്ഥലങ്ങള്‍ ഇപ്പോള്‍ പിടിയിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നു
.
മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ സ്ഥലങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഗൂഗിള്‍ മാപ്പുപോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു. ഇതിനായി സിംകാര്‍ഡ് ഉള്‍പ്പടെയുള്ളവ ഇവര്‍ വാങ്ങിയിരുന്നു.
കൊല്ലത്ത് കള്ക്ട്രേറ്റിന് സമീപം ഉപയോഗ ശൂന്യമായിക്കിടക്കുന്ന ജീപ്പിനടിയില്‍ താനാണ് ബോബ് വച്ചതെന്ന് കരീം രാജ സമ്മതിച്ചിരുന്നു.
വാഹനത്തിനടയില്‍ ബോംബ് സ്ഥാപിച്ച ശേഷം ഉടന്‍ തന്നെ മടങ്ങി. കളക്ട്രേറ്റിന് സമീപം നിന്നാണ് ഓട്ടോ പിടിച്ച് തിരികെ ബസ് സ്റ്റാന്‍ഡിലെത്തി മടങ്ങിയത്. പിറ്റേ ദിവസം പത്രത്തിലൂടെയാണ് സ്‌ഫോടനം നടന്നെന്ന വിവരം കരിം അറിഞ്ഞത്. ബോംബ് വയ്ക്കുന്നതിന് ഒരാഴ്ച മുന്‍പ് ഇവിടെയത്തി കളക്ട്രേറ്റിലെ ദൃശ്യങ്ങള്‍ കരീം രാജ പകര്‍ത്തിയിരുന്നു.
Post Your Comments