പാലക്കാട്: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.
പാലക്കാട് സ്വദേശി മുരളീധരന്, ഇദ്ദേഹത്തിന്റെ ഭാര്യ വിന്‍സി, രണ്ടു വയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ ലക്ഷ്മിക്കും മൂത്തമകള്‍ മേഘനയ്ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇരുവരെയും കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയിലേക്ക് കാറില്‍ പുറപ്പെട്ടതാണ് കുടുംബം. ഇവരുടെ കാര്‍ റോഡ് വക്കിലെ തൂണില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.
Post Your Comments