കോഴിക്കോട്: ശക്തമായ കാറ്റ് മൂലം മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. ബേപ്പൂർ പടിഞ്ഞാറക്കര അഴിമുഖത്ത് ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.
3 ബംഗാൾ സ്വദേശികളും സ്രാങ്കുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് മുങ്ങിയ ഉടൻ ബംഗാൾ സ്വദേശികൾ നീന്തി രക്ഷപ്പെട്ടു. ബേപ്പൂർ സ്വദേശിയായ സ്രാങ്ക് പൊന്നാനി അഴിമുഖം ഭാഗത്ത് നീന്തിക്കയറി രക്ഷപ്പെട്ടു. തകർന്ന ബോട്ടും മത്സ്യ ബന്ധന ഉപകരങ്ങളും കണ്ടെത്താനായില്ല.
Post Your Comments