ജുബ: തെക്കന്‍ സുഡാനില്‍ സര്‍ക്കാരിനെതിരേ കലാപം നടത്തുന്ന വിമതര്‍ ഇന്ത്യക്കാരായ രണ്ട് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി. ഓയില്‍ കമ്പനിയില്‍ എന്‍ജിനീയര്‍മാരായ ആംബ്രോസ് എഡ്വാര്‍ഡ്, മുഗ്ഗി വിജയ ഭൂപതി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകപ്പെട്ട കാര്യം സ്ഥിരീകരിച്ച അധികൃതര്‍ പക്ഷെ, സംഭവം എന്നാണ് നടന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍പ്പെട്ട വിമതര്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സഹകരിക്കുന്നവരെ തട്ടിക്കൊണ്ടുപോകന്നത് പതിവാണ് ഇവിടെ. ഇത്തരത്തില്‍ സര്‍ക്കാരിനുവേണ്ടി ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍. എണ്ണക്കമ്പനികളില്‍ ജോലിചെയ്യുന്ന വിദേശികള്‍ രാജ്യം വിട്ടുപോകണമെന്നാണ് വിമതരുടെ നിലപാട്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്ന് വേര്‍പെട്ട് 2011 ലാണ് തെക്കന്‍ സുഡാന്‍ രൂപീകരിക്കപ്പെട്ടത്. ജനഹിതപരിശോധന നടത്തിയാണ് പുതിയ രാജ്യത്തിന്റെ രൂപീകരണം നടത്തിയത്. പക്ഷെ, രൂപീകരിക്കപ്പെട്ട് രണ്ട് വര്‍ഷത്തിനകം പ്രാദേശിക വിമത വിഭാഗങ്ങള്‍ തെക്കന്‍ സുഡാന്‍ സര്‍ക്കാരിനെതിരെ കലാപം ആരംഭിച്ചു. വംശീയ ആക്രമണങ്ങളും രാജ്യത്ത് രൂക്ഷമാണ്. എണ്ണഖനികള്‍ ഏറെയുള്ള തെക്കന്‍ സുഡാന്‍ ആഭ്യന്തരകലാപത്തില്‍ നട്ടംതിരിയുകയാണ്.
Post Your Comments