NewsIndia

ഉരുക്കു വനിത കേരളത്തിലേക്ക്

ഇംഫാൽ: മണിപ്പുർ ഉരുക്കുവനിത ഇനി കേരളത്തിലേക്ക്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ആറു മാസം വിശ്രമത്തിന് പോകുകയാണ് ഇറോ ശർമിള. കേരളത്തിലെ ആശ്രമത്തിൽ കുറച്ചുനാൾ കഴിയുമെന്നും ഇറോം പറഞ്ഞു. ഇംഫാലിൽ മലയാളിയായ സിസ്റ്റർ പൗളീൻ നടത്തുന്ന കാർമൽ ജ്യോതി ആശ്രമത്തിലാണ് ഇറോം ശർമിള ഇപ്പോൾ.

കുറച്ച് നാളത്തേക്ക് താൻ മണിപ്പുർ വിടുകയാണ്. ദക്ഷിണേന്ത്യയിലേക്ക് പോകുമെന്നും കേരളത്തിലെ ഒരു ആശ്രമത്തിൽ കഴിയുമെന്നും അവർ പറഞ്ഞു. ചിലപ്പോൾ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാനും സമയം ചെലവഴിക്കുമെന്നും ഇറോം പറഞ്ഞു. ജനങ്ങൾ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകർത്തുകളഞ്ഞതായും അവർ വ്യക്തമാക്കി.

പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാൽ അവർ നോട്ടയ്ക്കും പിന്നിലായി വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button