സാൻഹൊസേ പിനുല : വനിതാ ഹോസ്റ്റലിൽ തീപിടിച്ച് നിരവധി പേർ മരണപെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ പീഡനത്തിനിരയായ കുട്ടികളെ പാർപ്പിക്കുന്ന സർക്കാർ കേന്ദ്രമായ വനിതാ ഹോസ്റ്റലിന് തീപിടിച്ച് 37 പെൺകുട്ടികളാണ് മരിച്ചത്.പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുപേർ കൂടി ബുധനാഴ്ച മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയാണ് അഗ്നിബാധയുണ്ടായത്.
ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതിനെച്ചൊല്ലി അന്തേവാസികൾ ഹോസ്റ്റലിൽ നടത്തിയ പ്രതിഷേധത്തിനിടെ നിരവധി പേർ കടന്നുകളഞ്ഞിരുന്നു.രക്ഷപ്പെട്ടവരിൽ 54 പേരെ അധികൃതർ പിടികൂടി ഹോസ്റ്റലിൽ പ്രത്യേക കേന്ദ്രത്തിലാക്കിയതിൽ കുപിതരായ ചിലർ കിടക്കയ്ക്കു തീവച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാതിലുകൾ പുറത്തുനിന്നു പൂട്ടിയശേഷം തീവെച്ചതിനാലാണ് മരണസംഖ്യ വർദ്ധിച്ചത്.
സംഭവത്തെ തുടർന്ന് സിഡന്‍റ് മൊറാലസ് രാജ്യത്തു മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്ന് അറ്റോർണി ജനറലിന്‍റെ സെക്രട്ടറി മര്യാ വെലിസ് പറഞ്ഞു.
Post Your Comments