KeralaNews

നോട്ടു നിരോധന സമയത്ത് രൂപതകളിൽ നിന്ന് നേര്‍ച്ചപ്പണമായി ബാങ്കുകളില്‍ എത്തിയത് സഹസ്ര കോടി- ആദായ വകുപ്പ് അന്വേഷണം ആരംഭിച്ചു

 

തിരുവനന്തപുരം: നോട്ട് നിരോധനത്തിന് പിന്നാലെ വ്യാപകമായി ആയിരം കോടിയിലേറെ രൂപ രൂപതകളുടെ പേരിലും പള്ളികളുടെ പേരിലും ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി റിപ്പോർട്ട്. തുടർന്ന് സഭയ്ക്ക് സ്വാധീനമുള്ള ബാങ്കുകളിൽ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. മുൻപുണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ പെട്ടെന്ന് നിക്ഷേപങ്ങളിൽ എങ്ങനെ വർധനവ് വന്നുവെന്നും ഇതിന്റെ ഉറവിടം എന്താണെന്നും വെളിപ്പെടുത്താൻ ആദായ നികുതിവകുപ്പ്, പള്ളികൾക്കും രൂപതകൾക്കുംനോട്ടീസ് അയച്ചു.

നൂറിരട്ടി മുതൽ അഞ്ഞൂറ് ഇരട്ടിവരെയാണ് മുൻകാലങ്ങളെ അപേക്ഷിച്ച് 2016ൽ നിക്ഷേപത്തിൽ വന്ന വർധനവ്. നോട്ടുനിരോധന കാലത്ത് വൻ തോതിൽ നോട്ടുകൾ മാറാൻ കൊണ്ടുവന്ന എല്ലാ പള്ളികൾക്കും കത്തോലിക്കാ സ്ഥാപനങ്ങൾക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ പേരിലുള്ള നോട്ടീസ് ലഭിച്ചു തുടങ്ങി. നോട്ടു നിരോധന സമയത്തെ ഓരോ അക്കൗണ്ടുകളും പ്രത്യേകം നിരീക്ഷിച്ചുവരികയും പൂജ്യം മിച്ച നിക്ഷേമുണ്ടായിരുന്ന അക്കൗണ്ടുകളിൽ പോലും കോടിക്കണക്കിന് രൂപ വന്നെത്തിയതായി കണ്ടെത്തുകയും ചെയ്തതോടെ എല്ലാവർക്കും നോട്ടീസ് അയക്കുകയായിരുന്നു.

കണക്കിൽ കവിഞ്ഞ പണം കണ്ടെത്തിയാൽ അത് നേർച്ചയായി പരിഗണിക്കില്ലെന്നാണ് വിവരം. കേരളത്തിലേ സഭക്കെതിരേ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പഴുതില്ലാത്ത സാമ്പത്തിക റിപോർട്ടാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിക്കുന്നത്.സഭയെ തേടി വൻ സാമ്പത്തിക അഴിമതി ആരോപണവും ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button