ന്യൂസ് സ്റ്റോറി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ,ഇന്ത്യയിൽ ബിജെപി ഒറ്റയ്‍ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്താകും.ഇതുകൂടാതെ, മഹാരാഷ്ട്ര, ജമ്മുകശ്മീർ ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പങ്കിടുന്നുമുണ്ട്. ഒപ്പം ഇതുവരെ ആർക്കും ഭൂരിപക്ഷമില്ലാത്ത മണിപ്പൂർ ഗോവ പോലെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വരാനിരിക്കുന്നതേയുള്ളൂ.എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ 75 കോടിയിലധികം ജനങ്ങൾ അധിവസിക്കുന്നത്. മൂന്നു വലിയ സംസ്ഥാനങ്ങളിലൊഴികെ ( കർണ്ണാടക, ബീഹാർ ബംഗാൾ ) മറ്റെല്ലാ വലിയ സംസ്ഥാനങ്ങളുടെയും ഭരണം നിയന്ത്രിക്കുന്നത് ബിജെപിയാണ്.
നരേന്ദ്ര മോദിയുടെ ഭരണത്തിൽ ആണ് മിക്ക സംസ്ഥാനങ്ങളും ബിജെപിയുടെ ഭരണത്തിലെത്തിയത്.രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ജനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അധിവസിക്കുന്നത് എന്നത് തന്നെ പാർട്ടിയുടെ കരുത്തിനെയാണ് വിളിച്ചോതുന്നത്.എന്‍ഡിഎ സഖ്യം മാന്ത്രിക സംഖ്യയായ 272 നെ മറികടന്ന് പാർലമെന്റിൽ അധികാരത്തിലെത്തി രണ്ടര വർഷം പിന്നിട്ടിട്ടും ഒട്ടും മാറ്റ് കുറയാത്ത വിജയമാണ് ഉത്തർ പ്രദേശിൽ കാണാൻ കഴിഞ്ഞത്.കുരുടന്‍ ആനയെ കണ്ടതുപോലെയാണ് പലരും ബിജെപിയെ കണ്ടതെന്നാണ് വാസ്തവം.മോദി അധികാരത്തില്‍ ഏറിയതിനെക്കാള്‍ ദുര്‍ബലമായിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.കഴിഞ്ഞ 15 വര്‍ഷം അവര്‍കാട്ടിക്കൂട്ടിയ അഴിമതിയും സ്വജനപക്ഷപാതവും വരുത്തി വച്ച പേരുദോഷം ഇല്ലാതാക്കാന്‍ ഇനിയൊരവസരം കിട്ടുമോ എന്ന് പോലും സംശയമാണ്.
പഞ്ചാബിലെ വിജയത്തിൽ ആശ്വസിക്കാമെങ്കിലും എക്കാലത്തും രാഹുൽ ഗാന്ധി പുറത്താക്കാൻ കാത്തിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് പഞ്ചാബ് കോൺഗ്രസ്സിന് ലഭിച്ചത്.മോദി തരംഗം എന്ന പ്രതിഭാസം ഇന്ത്യയില്‍ ഉണ്ടായത് ഇന്ത്യയെ ഭരിച്ച് മുടിച്ച കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമായും കരുത്തനായ ഒരു ഭരണാധികാരിയെ ലഭിച്ചതിന്റെ ആശ്വാസത്തിലും ആയിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ രക്ഷകനായാണ് ജനത മോദിയെ കാണുന്നത്. അധികാരത്തിലേറിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കരുത്താനായിരിക്കുകയാണ് പ്രധാനമന്ത്രി മോഡി ഇപ്പോൾ. ഇന്ദിരയ്ക്കുശേഷം ഇന്ത്യ കണ്ടെത്തിയ ആദ്യത്തെ കരുത്തനായ നേതാവാണ് മോദിഎന്ന് നിസ്സംശയം പറയേണ്ടി വരും. അധികാര മത്ത് തലയ്ക്കു പിടിക്കാതെ യുള്ള ഭരണം, ഒന്നിലും കൂസാതെയുള്ള തീരുമാനങ്ങൾ എല്ലാം പ്രധാനമന്ത്രി മോദിയെ വ്യത്യസ്തനാക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി പുറത്തു വന്നപ്പോള്‍ വിജയവഴിയില്‍ തേരോട്ടം തുടരുകയാണ് ബിജെപി എന്ന സത്യം അംഗീകരിക്കേണ്ടി വരും.രാജ്യത്തെ സിംഹ ഭാഗവും ബിജെപി കയ്യടക്കി കഴിഞ്ഞു രാഷ്ട്രപതി തെരഞ്ഞെടുപ്പിലടക്കം ഇനി ബിജെപി തീരുമാനിക്കും കാര്യങ്ങൾ. യു പിയിലെ വിജയം രാജ്യസഭയിലും മേൽക്കൈ ഉറപ്പിക്കാൻ ബിജെപിക്ക് സഹായകരമാകും.മുന്‍തൂക്കം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ബിജെപി ഉത്തര്‍പ്രദേശില്‍ കാഴ്‍ചവെച്ചത്. മുഖ്യ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നാൽ ബിജെപിയെ എതിർത്ത് തോൽപ്പിക്കാൻ കഴിയും എന്ന ബീഹാർ തന്ത്രം പോലും യുപിയിൽ പാളിയിരുന്നു.
Post Your Comments