NewsIndiaUncategorized

ജയിക്കാന്‍ മാജിക് പേനയുമായി ഒരു ക്ഷേത്രം: തോറ്റാല്‍ പണം മുഴുവന്‍ തിരിച്ചുനല്‍കും

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തിരക്കിലാണ് മിക്ക വിദ്യാർത്ഥികളും. പരീക്ഷയിൽ ജയിക്കാൻ അത്യുഗ്രന്‍ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ക്ഷേത്രം. മാജിക്ക് പേനയുമാണ് ക്ഷേത്രം രംഗത്ത് എത്തിയിരിക്കുന്നത്. മാജിക്ക് പേനയുടെ പ്രചരണത്തിനായി പഞ്ചമഹല്‍ ജില്ലയിലെ ക്ഷേത്രാധികര്‍ ഒരു ലഘുലേഖയും പുറത്തിറക്കി. ലഘുലേഖ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഹനുമാന്‍ സേവകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദുഷ്യന്ത് ബാപ്പുജി എന്നയാളാണ് പേനാ സെറ്റിന്റെ നിര്‍മ്മാതാവ്. ഹനുമാന്‍ സരസ്വതി യാഗത്തിലൂടെ ലഭിച്ച ദിവ്യത്വം പ്രയോഗിച്ചാണ് അത്ഭുത പേന ഉണ്ടാക്കിയതെന്ന് ദുഷ്യന്ത് അവകാശപ്പെടുന്നു. 1900 രൂപയാണ് പേന സെറ്റിന്റെ വില. പരീക്ഷയ്ക്ക് തോറ്റാൽ പണം മുഴുവൻ തിരിച്ചുതരുമെന്നും ദുഷ്യന്ത് അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button