മലപ്പുറം•സേവന കമ്പനി മാർക്കറ്റിങ് സ്റ്റാഫുകളോട് നടത്തുന്ന ചൂഷണം തുറന്നുപറഞ്ഞു യുവാവ്. വെറും മൂന്നുമാസം പ്രവർത്തന പരിച്ചയംകൊണ്ടു മാനേജർ പോസ്റ്റിലെത്താം എന്ന വാഗ്ദാനത്തിൽ വീഴ്ത്തി യുവതീ യുവാക്കളെ ചൂഷണം ചെയ്യുന്നതായി പാലക്കാടിലെ യുവാവിന്റെ തുറന്നു പറച്ചിൽ. മൂന്നുമാസത്തെ പ്രവർത്തി പരിചയത്തിന്റെ പേരിൽ കമ്പനി വീടുകൾതോറും ഇവരിലൂടെ വിറ്റഴിക്കുന്നതു കോടിക്കണക്കിനു രൂപയുടെ സാധന സാമഗ്രികൾ.
ഓരോ വീട്ടിലും കയറി സഹതാപ തരംഗത്തിലൂടെ വിറ്റഴിക്കാൻ ഇവർക്ക് നൽകുന്ന പരിശീലനം കഠിനം. വിറ്റഴിക്കാൻ പോവുന്ന ഇവർക്ക് സ്വന്തം മൊബൈൽ പോലും കയ്യിൽ വയ്ക്കാൻ അവകാശമില്ല. കയ്യിൽ ഒരു പേപ്പർ കരുതുന്ന ഇവർ ഒരു സാധനം എടുത്താൽ എനിക്ക് ഇത്ര പോയിന്റ് മാർക്ക് കിട്ടുമെന്നും, ഈ മാർക്കുകളുടെ അടിസ്ഥാനത്തിൽ തനിക്കു പ്രമോഷൻ ആയി മാനേജർ പോസ്റ്റ് കിട്ടുമെന്നും വീടുകളിൽ ക്ഷീണിതരായി പറയുമ്പോൾ വീട്ടുകാർ ഒരു സാധനമെങ്കിലും എടുക്കാതെ വിടില്ല എന്ന മാർക്കറ്റിങ് തന്ത്രം ഉപയോഗിച്ച് നടത്തുന്ന ഈ ഡയറക്റ്റ് സെല്ലിങിലൂടെ സർക്കാരിലേക്കുള്ള നികുതിപോലും വെട്ടിപ്പ് നടത്തുന്നതായും അറിയുന്നു.
ഒരു ജില്ലയിൽ ആ ജില്ലയിലുള്ളവർക്കു മാർക്കറ്റിംഗ് നൽകാത്ത കമ്പനി തട്ടിപ്പിൽ ആയിരങ്ങൾ പെട്ടിരിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ കഴുത ചുമടുമായി മടുത്തു ഇവർ സ്വമേധയാ പൊഴിഞ്ഞു പോവുന്നതുവഴി കമ്പനി നേടുന്നത് കോടികൾ. മലപ്പുറം ജില്ലയിൽ ആകെ പതിനഞ്ചു ഓഫീസുകൾ ഉള്ളതിലേക്ക് മാനേജർ പോസ്റ്റിലേക്ക് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എഴുനൂറിനു മുകളിൽ എന്നതിൽ നിന്നും കേരളം മുഴുവൻ പ്രവർത്തിക്കുന്ന നിഷ്കളങ്കരായ യുവതീ യുവാക്കളിൽ നടക്കുന്ന ഈ ചൂഷണത്തിൽ പൊതു സമൂഹം ഉണർന്നേ തീരൂ എന്നും, ഇതുപോലെ ഒട്ടനവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.
വികെ ബൈജു.
Post Your Comments