KeralaNews

ആള്‍ദൈവങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രം : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. ആള്‍ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ അമൃത ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ദൈവങ്ങള്‍ക്കെതിരെ തുറന്നു പറച്ചിലുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

മാധ്യമങ്ങളില്‍ അമൃതാനന്ദമയിയെ ആള്‍ദൈവമെന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല എന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന അമിതാനന്ദമയി മഠത്തിന്റെ ജനറല്‍ മാനേജര്‍ സ്വാമി പൂര്‍ണ മിത്രാനന്ദഗിരി പരാമര്‍ശിച്ചിരുന്നു.തുടര്‍ന്ന് പ്രസംഗിക്കവെ സ്വാമിയുടെ പരാമര്‍ശം എടുത്തു പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പിണറായി ആള്‍ദൈവങ്ങളെ പരാമര്‍ശിച്ച് സംസാരിച്ചത്.

ആള്‍ ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിംഗിന്റെ ഭാഗമായാണ്. മനുഷ്യരെ മനുഷ്യരായി കാണാന്‍ കഴിയണം. വ്യത്യസ്ത കഴിവുകള്‍ ഉള്ളവര്‍ നമ്മുടെ ലോകത്തുണ്ട്. വിവേകാനന്ദനെപ്പോലുള്ളവര്‍ അതിന് ഉദാഹരണമാണ്.

ആള്‍ ദൈവം എന്ന പരാമര്‍ശം അത് മാര്‍ക്കറ്റിങ് തന്ത്രമാണ്. കഴിവുകള്‍ നേടിയവര്‍ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button