നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള രാഷ്ട്രീയത്തോട് വിടപറയുന്നു. ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും അതു തന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞതായും ഫല പ്രഖ്യാപനത്തിനുശേഷം ഇറോം ശര്‍മിള പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി ആറുമാസത്തെ വിശ്രമത്തിനായി ആശ്രമത്തിലേക്ക് പോവുകയാണെന്നും അവര്‍ വ്യക്തമാക്കി. മണിപ്പൂരിലെ തൗബല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മിളക്ക് 143വോട്ടുകള്‍ ലഭിച്ച നോട്ടക്കും പിറകില്‍ 90 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
Post Your Comments