ചെറുപ്പക്കാര്‍ക്കിടയില്‍ ഡബ്യു.ഡബ്യു.എച്ച് ഗുസ്തിതാരങ്ങളെ ആരാധിക്കാത്തവര്‍ കുറവായിരിക്കും. അവരെപ്പോലെ ശരീരം സിക്സ്പാക്ക് ആക്കിയും വേഷങ്ങള്‍ ധരിച്ചുമായിരിക്കും അവര്‍ ഈ ആരാധന പ്രകടമാക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലെ കിച്ചു അഹ്മറിന്റെ ആരാധന ഇതിലും അല്പം കടുത്തതായിരുന്നു. ഡബ്യു.ഡബ്യു.എച്ച് ഗുസ്തിതാരമായ ട്രിപ്പിള്‍ എച്ചിന്റെ കടുത്ത ആരാധകനാണ് കക്ഷി ആരാധന മൂത്ത അഹ്മര് സ്വന്തം വിവാഹത്തിനെത്തിയത് പ്രിയതാരത്തെ അനുകരിച്ചായിരുന്നു.
ഗുസ്തിയില്‍ വിജയിച്ചാല്‍ ലഭിക്കുന്ന ചാമ്പ്യന്‍ ബെല്‍റ്റ് കഴുത്തിലണിഞ്ഞ്, ട്രിപ്പിള്‍ എച്ചിന്റെ തീം സോങ്ങും പടക്കങ്ങളും പൂത്തിരികളും ആര്‍പ്പുവിളിയും വെല്ലുവിളിയുമായായിരുന്നു യുവാവിന്റെ വിവാഹവേദിയിലേക്കുള്ള പ്രവേശനം. യുവാവിന്റെ പ്രകടനം കണ്ട വിവാഹത്തിെത്തിയവരും പ്രോത്സാഹനവുമായി ഒപ്പം കൂടി. ചിലരിത് വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 15ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. 19,000 പേര് പങ്കുവെയ്ക്കുകയും ചെയ്തു.
Post Your Comments