ന്യൂഡെല്‍ഹി: വടക്കേ ഇന്ത്യ മുഴുവനായി തിരിച്ചു പിടിച്ച് താമരയുടെ പ്രഭാവലയം തീര്‍ത്തിരിക്കുകയാണ് ബി.ജെ.പി. 2017ലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ രാജ്യത്തെ സിംഹഭാഗവും പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലേക്ക് മാറും. നിലവില്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളാണ് ബി.ജെ.പി ഭരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് അസാധുവാക്കല്‍ അടക്കമുള്ള നീക്കം മൂലം ജനപിന്തുണ കുറഞ്ഞില്ല എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി അനുകൂല കാറ്റ് വീശിയിരിക്കുന്നത്. ഇതു കൂടി കഴിയുമ്പോള്‍ ഇന്ത്യയിലെ പ്രധാന വലിയ സംസ്ഥാനങ്ങളെല്ലാം ബി.ജെ.പി ഭരണത്തിന്‍ കീഴിലാകും.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അടക്കം ഇത് ബി.ജെ.പിക്ക് വലിയതോതിലുള്ള ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി ഗുജറാത്തിലും മധ്യപ്രദേശിലും ബി.ജെ.പി അധികാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഹരിയാനയിലും രാജസ്ഥാനിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഇവര്‍ അധികാരത്തില്‍ എത്തിയത്. ഇതേ രീതിയില്‍ തന്നെയാണ് യുപിയിലും ഉത്തരാഖണ്ഡിലും ഇപ്പോള്‍ ബിജെപി ഭൂരിപക്ഷം നേടിയത്. പാര്‍ട്ടി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒറ്റക്ക് ഭരിക്കുന്നത്. ഇതിന് പുറമെ ജമ്മു കശ്മീര്‍, നാഗാലാന്റ്, ആന്ധ്ര പ്രദേശ് സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പിന്തുണയോടയുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്.
Post Your Comments