പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പത്തനംതിട്ട റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി- അനിത ദമ്പതികളുടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഇന്നലെ രാവിലെ 11 മണിയോടുകൂടി തട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലെ ജീവനക്കാരി എന്ന് വ്യാജേന എത്തിയാണ് അച്ഛന്റെ പക്കല്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. സംഭവത്തില്‍ സംശയിക്കുന്ന സ്തീയുടേതായ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയെന്ന് അനുമാനിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ തന്നെ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്്. ഇവര്‍ ഈ മാസം തന്നെ പലവതവണ ആശുപത്രിയില്‍ എത്തിയതായും സസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. പല ദൃശ്യങ്ങളിലും ഇവര്‍ വേഷം മാറിമാറിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. സ്ത്രീയെക്കുറിച്ച് സൂചനകള്‍ ലഭിച്ചുവെന്നാണ് വിവരം.
Post Your Comments