വാഷിങ്ടണ്‍: പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ അവതരിപ്പിച്ചു. യുഎസ് കോണ്‍ഗ്രസിലാണ് ബില്‍ അവതരിപ്പിച്ചത്. ഭീകരവാദികളെ സംരക്ഷിക്കുകയും അവരുടെ കൂടെ പ്രവര്‍ത്തിച്ച് മറ്റ് രാജ്യങ്ങളെ തകര്‍ക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്നുള്ള ആരോപണങ്ങള്‍ ഒട്ടേറെ ഉയര്‍ന്നിരുന്നു.
ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രമായി പാകിസ്ഥാനെ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം എന്തുകൊണ്ട് അത് സാധ്യമല്ലെന്നത് വിശദീകരിക്കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സബ്കമ്മറ്റിയുടെ അധ്യക്ഷനായ ടെഡ് പോ ആണ് യുഎസ് ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ഇസ്ലാമാബാദ് വിശ്വസിക്കാന്‍ കൊള്ളാത്ത പങ്കാളിയാണെന്നാണ് ബില്‍ അവതരിപ്പിച്ചു കൊണ്ട് ടെഡ് പോ പറഞ്ഞത്.
ഇസ്ലാമാബാദ് കാലങ്ങളായി അമേരിക്കയുടെ ശത്രുക്കളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ന്നുണ്ട്. ബിന്‍ ലാദനാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments