KeralaNewsIndia

ശോഭ സുരേന്ദ്രന്റെ കത്ത്: കേരളത്തിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മനേകാ ഗാന്ധി ഉത്തരവിട്ടു

 

പാലക്കാട്: കേരളത്തിലെവർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ചു അന്വേഷിക്കുന്നതിൽ സംസ്ഥാന പോലീസ് കാട്ടുന്ന അലംഭാവം സൂചിപ്പിച്ചു സംഭവത്തിൽ ഇടപെടാൻ കേന്ദ്ര കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ ഗാന്ധിക്ക് ഇന്നലെ ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യ ക്ഷേമ വകുപ്പിന് മനേകാ ഗാന്ധിയുടെ നിർദ്ദേശം.

കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുളളില്‍ കേരളത്തില്‍ ഇത്തരം കേസുകളുടെ എണ്ണത്തില്‍ വന്ന വര്‍ധനയാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.കൊട്ടിയൂര്‍ പീഡനവും അതിന് ശിശുക്ഷേമ സമിതി പോലുളള ഘടകങ്ങള്‍ ഒത്താശ ചെയ്തതും പാലക്കാട് രണ്ട് കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ചതും വയനാട് പനമരത്ത് 16 വയസുളള പെണ്‍കുട്ടി പീഡനത്തിന് ഇരയായി പ്രസവിച്ചതും വയനാട് മുട്ടില്‍ യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുളള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും കത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

കത്തയച്ചതിനു ശേഷവും ഇന്ന് മൂന്നു പീഡനക്കേസ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.രോഹിത് വെമുലയുടെ മരണം ആഘോഷമാക്കിയവർക്കു സ്വന്തം നാട്ടിലെ ദളിത കുഞ്ഞുങ്ങൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ മൗനം എന്താണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ ചോദിച്ചു.കേരളം ഇത്രമേല്‍ അസ്വസ്ഥവും അരക്ഷിതവുമായ കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നു അവർ കത്തിൽ പറഞ്ഞിരുന്നു. മനേകാ ഗാന്ധിയുടെ ഉത്തരവിന്റെ പകർപ്പ് :maneka leter

 

shortlink

Related Articles

Post Your Comments

Related Articles


Back to top button