വാഷിങ്ടണ്‍: പുതപ്പിനെ ചൊല്ലി തർക്കം ഉണ്ടായതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. ലാസ്വെഗാസില്നിന്ന് ഹൊനൊലുലുവിലേക്ക് പോകുകയായിരുന്ന വിമാനമാണ് ലോസ് ആഞ്ജലസിലേക്ക് വഴിതിരിച്ചുവിട്ടത്. ഹവായ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. 66കാരനായ യാത്രക്കാരന് തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുതപ്പ് ആവശ്യപ്പെട്ടു. എന്നാൽ പുതപ്പിന് 12 ഡോളർ ആകുമെന്ന് പറഞ്ഞതോടെ ഇയാൾ അസ്വസ്ഥനാകുകയായിരുന്നു.
തുടർന്ന് ഭീഷണിസ്വരത്തിൽ സംസാരിക്കാൻ തുടങ്ങിയതോടെ വിമാനജീവനക്കാരും യാത്രക്കാരും പരിഭ്രാന്തിയിൽ ആയതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നെന്ന് ലോസ് ആഞ്ജലസ് വിമാനത്താവളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനം ലോസ് ആഞ്ജലസില്‍ എത്തിയതിനുശേഷം പൊലീസും എഫ്.ബി.ഐ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തു.
Post Your Comments