മുംബൈ: സ്വർണപണയവായ്പ്പ നൽകാൻ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി ഇനി 25,000 രൂപയിലധികം നല്‍കാന്‍ പാടില്ല എന്നാണ് നിർദേശം. 25,000 രൂപയില്‍ കൂടുതലുള്ള തുകയാണ് വായ്പ അനുവദിക്കുന്നതെങ്കില്‍ ചെക്കായോ മറ്റോ തുക നല്‍കണം. നേരത്തെ ഒരു ലക്ഷം രൂപവരെ പണമായി നല്‍കാമായിരുന്നു.
നോട്ട് അസാധുവാക്കലിനുശേഷം ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം പണമായി കൈകാര്യം ചെയ്യുന്നതുക 20,000 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വർണപണയവായ്പ്പയിലും പുത്തടിയ നിർദേശം കൊണ്ടുവന്നിരിക്കുന്നത്.
Post Your Comments