ഓച്ചിറ: : അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായ പെണ്‍കുട്ടിക്ക് പ്രതികളുടെ സുഹൃത്തുക്കളില്‍ നിന്ന് വധ ഭീഷണി.കേസുമായി മുന്നോട്ടുപോയാൽ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് അഞ്ചംഗ സംഘം പെൺകുട്ടിയുടെ പിതാവിനോടാണ് ഭീഷണി മുഴക്കിയത്.തുടർന്ന് പെൺകുട്ടിയും പിതാവും കൊല്ലം ശൂരനാട് പൊലിസിൽ സ്റ്റേഷനിൽ പരാതി നൽകി.
പെൺകുട്ടിക്കൊപ്പം ആക്രമണത്തിനിരയായ സുഹൃത്ത് അനീഷ് കഴിഞ്ഞ മാസം 23ന് ആത്മഹത്യ ചെയ്തിരുന്നു.പ്രതികളുടെ ഭീഷണിയാണ് അനീഷിന്റെ മരണത്തിനും കാരണം.ഇരുവരെയും മർദിച്ചു ഭീഷണിപ്പെടുത്തി ചേർത്തുനിർത്തി വിഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
Post Your Comments