തിരുവനന്തപുരം: വിഎം സുധീരന്റെ രാജിയില്‍ ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സുധീരന്റെ രാജി കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്ന് എകെ ആന്റണി പറഞ്ഞു.
നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന പാര്‍ട്ടിയെ നയിക്കാന്‍ ആരോഗ്യപരമായി തനിക്ക് സാധിക്കില്ലെന്ന് സുധീരന് അഭിപ്രായപ്പെട്ടു. പ്രത്യക്ഷത്തില്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കിലും സമീപകാലത്തെ ഗ്രൂപ്പ് പോരുകളും പരസ്യ ഏറ്റുമുട്ടലുകളും ഭാവികാര്യങ്ങളും എല്ലാം രാജിപ്രഖ്യാപനത്തിന് പിന്നില്‍ ഉണ്ടെന്നതാണ് സത്യം.
വിഎം സുധീരന്റെ രാജി നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി അഭിപ്രായപ്പെട്ടു. ഇത് കേരളത്തിലെ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. സുധീരന്റെ രാജി അപ്രതീക്ഷിതമായിരുന്നെന്ന് എഐസിസി വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട്.
Post Your Comments