NewsIndia

ബലാത്സംഗം ചെറുത്ത 13 കാരിയുടെ കണ്ണ് കമ്പി കൊണ്ട് കുത്തിപ്പൊട്ടിച്ചു

 

പാറ്റ്ന: ബലാത്സംഗം ചെറുത്ത 13 കാരിയുടെ കണ്ണ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചു. ഭഗത്പൂരിൽ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും വീട്ടിലെത്തിയ ബാലികയ്ക്കാണ് ഈ ദുരനുഭവം. അയൽവാസിയായ 22 കാരൻ ഗേനു ശര്‍മ്മ എന്ന യുവാവ് പാടത്തു കൂടി നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ കടന്നു  പിടിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ച് നാട്ടുകാർ കൂടിയതോടെ കലി പൂണ്ട ഗേനു ശർമ്മ കുട്ടിയുടെ കണ്ണിൽ ആണി കൊണ്ട് കുത്തിയ ശേഷം കുട്ടിയെ തള്ളിയിട്ടിട്ട് ഓടിപ്പോകുകയായിരുന്നു.

എന്നാൽ നാട്ടുകാർ യുവാവിനെ പിന്തുടർന്ന് പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കണ്ണിന്റെ ശസ്ത്രക്രിയ നടന്നു. കണ്ണിന്‍റെ റെറ്റിന തകര്‍ന്നതായാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും കണ്ണില്‍ ഇപ്പോഴും രക്തം കട്ടപിടിച്ച്‌ കിടക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ബലാത്സംഗം ആയിരുന്നു ലക്ഷ്യമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button