മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഇമാന്‍ അഹമ്മദിനു ചികിത്സ തുടങ്ങി മൂന്ന് ആഴ്ച കൊണ്ട് 100 കിലോയിലധികം തൂക്കം കുറക്കാനായി. 500 കിലോയിലധികം ഭാരമാണ് ഇമാന്‍ അഹമ്മദിന് ഇന്ത്യയിലേക്ക് വരുമ്പോള്‍ഉണ്ടായിരുന്നത്.
25 വര്‍ഷത്തിന് ശേഷം ഇമാന്‍ അഹമ്മദിന് സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും ഇപ്പോള്‍ സാധിക്കും. ഡോക്ടര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത് ദിവസവും രണ്ടു കിലോ വെച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറക്കാനായിരുന്നു . എന്നാല്‍ ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം ഇമാന്‍ അഹമ്മദിന് കുറയ്ക്കാനായെന്ന് ഇവരെ ചികിത്സിക്കുന്ന മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടറായ മുഫസല്‍ ലക്ഡാവാല പറഞ്ഞു.
ഇമാന്‍ അഹമ്മദിന്റെ ശരീരത്തില്‍ ജലത്തിന്റെ അളവ് ധാരാളമുണ്ടായിരുന്നു. അത് ഫിസിയോതെറാപ്പിയിലൂടെ കുറച്ചു. അതിനു ശേഷമായിരുന്നു താക്കോല്‍ദ്വാര ശസ്ത്ര ക്രിയ. ഇമാനു ഇപ്പോള്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നത്. ശസ്തക്രിയയുടെ പാര്‍ശ്വഫലങ്ങളെ മറികടന്നതിന് ശേഷം ഇമാൻ എത്രയും എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. എല്ലാം സുഖപ്പെട്ടാൽ ഇമാന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈജിപ്തിലേക്ക് മടങ്ങാമെന്ന് ശസ്ത്രക്രിയയ്ക്ക നേതൃത്വം നല്‍കിയ ഡോക്ടര്‍ ലക്ഡാവാല പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നായി 60 ലക്ഷത്തോളം പിരിച്ചെടുത്താണ് സെയ്ഫി ആശുപത്രി ഇമാന്‍ അഹമ്മദിന്റെ ചികിത്സ നടത്തുന്നത്.
Post Your Comments