IndiaNews

കശ്മീരില്‍ വീട്ടിൽ ഒളിച്ചിരുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു – ഒരു ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

 

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സി.ആര്‍.പി.എഫ് 130 ബറ്റാലിയന്‍, 55 രാഷ്ട്രീയ റൈഫിള്‍സ്, ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തുന്നത്. ഇന്ന് രാവിലെ സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെയും ജമ്മുകശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ ആണ് തെരച്ചിൽ നടന്നത്.

ആയുധധാരികളായ ഭീകരര്‍ വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ച സൈന്യം ശക്തിയായി ആക്രമിക്കുകയായിരുന്നു. ഈ ആഴ്ചയിൽ ഭീകരരുമായി ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.കഴിഞ്ഞ ഏറ്റുമുട്ടലിൽ രണ്ടു ഭീകരവാദികളും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികളെ ജീവനോടെ പിടികൂടാനാണ് സൈന്യം ശ്രമിക്കുന്നത്.വെടിവെപ്പ് തുടരുന്നതിനാല്‍ ബന്നിഹാല്‍ – ബരാമുള്ള റയില്‍വെ ട്രാക്ക് അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button