NewsIndia

ഐ സിസ് ഭീകരർ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്- രാജ്യം കനത്ത ജാഗ്രതയിൽ

ന്യൂ‍ഡല്‍ഹി: ആഗോള ഭീകര സംഘടനയായ എെസിസിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. ഡൽഹിയിൽ ഇവർ എത്തിയതായും ഇന്ത്യയെ ആക്രമിക്കുകയാണ് ലക്‌ഷ്യം എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്ന് നഗരത്തിലും പാര്‍ലമെന്റ് പരിസരത്തും സുരക്ഷ ശക്തമാക്കി.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ എെ.എസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ സുരക്ഷ സേന വധിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ നടപടികളുടെ പശ്ചാത്തലത്തില്‍ ഇവിടെനിന്നും രക്ഷപ്പെട്ട ഭീകരര്‍ ഡല്‍ഹി താവളമാക്കി ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.ഉത്തർ പ്രദേശിൽ ഐ സിസ് ഭീകരർ വൻ ഭീകരാക്രമണം തന്നെ ലക്ഷ്യമിട്ടിരുന്നു, ഇതിന്റെ മുന്നോടിയായി ആയിരുന്നു ഉജ്ജയിനിലെ പാസഞ്ചര്‍ ട്രെയിനില്‍ സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ട്.ഉത്തർ പ്രദേശിൽ ആക്രമണം പാളിപ്പോയതുകൊണ്ടു ഡൽഹിയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button