KeralaNews

ജയിലുകളില്‍ ഉള്ളത് രാഷ്ട്രീയതടവുകാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജയിലുകളില്‍ ഉള്ളത് രാഷ്ട്രീയ തടവുകാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയബന്ധമുള്ള ക്രിമിനലുകള്‍ ജയിലിലായാല്‍ അവരെ രാഷ്ട്രീയ തടവുകാരാണെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയപരമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ തടങ്കലില്‍ വയ്ക്കുന്നവരാണ് രാഷ്ട്രീയ തടവുകാര്‍.
ഇപ്പോള്‍ അങ്ങനെയാരും നമ്മുടെ ജയിലുകളില്‍ ഇല്ല. ക്രിമിനലുകളെ രാഷ്ട്രീയ തടവുകാരായി കരുതുന്ന ഒരു രീതി ഇന്നുണ്ട്. അത് തെറ്റായ നിലപാടാണ്. ശിക്ഷാ ഇളവുകള്‍ കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അനുസരിച്ചല്ല തീരുമാനിക്കുന്നത്.

നിയമാനുസൃതമായ ഇളവേ ആര്‍ക്കും ലഭിക്കൂ. കുറ്റവാളിയെയാണോ കുറ്റത്തെയാണോ ഇല്ലായ്മ ചെയ്യേണ്ടതെന്ന് നാം ആലോചിക്കണം. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരുപരിധിവരെ മാത്രമേ ശിക്ഷകള്‍ക്ക് സാധിക്കൂ. കുറ്റകൃത്യത്തിന് അവസരമായിത്തീരുന്ന സാഹചര്യങ്ങളും ഇല്ലാതാകണം.

ശിക്ഷിക്കപ്പെടുമ്പോള്‍ കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രേരണ നല്‍കാനും സാധിക്കണം. ജയിലുകളില്‍ തെറ്റായ വാസനകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. അത്തരം ഇടപെടലുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button