KeralaNews

എം.എല്‍.എ.മാരുടെ വായ്പ പരിധി ഉയര്‍ത്തി

തിരുവനന്തപുരം: എം.എല്‍.എ.മാരുടെ വായ്പ പരിധി ഉയര്‍ത്തി. നിയമസഭാ സമാജികരുടെ വാഹനവായ്പ, ഭവനവായ്പ എന്നിവയുടെ പരിധിയാണ് ഉയര്‍ത്തിയത്. വാഹനവായ്പ അഞ്ചു ലക്ഷമാണ് വർധിപ്പിച്ചത്. നേരത്തെ ഇത് അഞ്ചുലക്ഷം രൂപ ആയിരുന്നു. ഇനി മുതൽ പത്തുലക്ഷം രൂപ വരെ ഭാവന വായ്പയായി എം.എൽ.എ മാർക്ക് ലഭിക്കും. ഭവനവായ്പ പത്തുലക്ഷം രൂപയില്‍നിന്ന് ഇരുപതുലക്ഷം രൂപയുമായാണ് കൂട്ടിയത്.

സ്​പീക്കര്‍, ഡെപ്യൂട്ടി സ്​പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ വായ്പാപരിധി ഉയര്‍ത്താനാണ് മന്ത്രിസഭാ തീരുമാനം. നിയമസഭാ സമാജികരുടെ പേഴ്‌സണല്‍സ്റ്റാഫില്‍ രണ്ടു ജീവനക്കാരുടെ സ്റ്റാഫ് അലവന്‍സും 12,500 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button