കോഴിക്കോട്: ജില്ലയിലെ കായണ്ണ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി അവതാളത്തിലാവുന്നു. 9 മണി മുതല്‍ 5 മണി വരെയാണ് ഗവണ്‍മെന്റ് അംഗീകരിച്ച തൊഴില്‍ സമയം. എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികളിലെ ഇടതു സംഘട തൊഴില്‍ സമയം കുറയ്ക്കുക എന്ന ആവശ്യമുയര്‍ത്തി സമരം ചെയ്തു. 4 മണി വരെ തൊഴില്‍ ചെയ്താല്‍ മതിയെന്ന് അവര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ ഇത് തൊഴിലാളികള്‍ അംഗീകരിച്ചില്ല സിപിഎം അനുഭാവികള്‍ മാത്രം 4 മണിയ്ക്ക് കയറി പോവാന്‍ തുടങ്ങി. ഇതിനെതിരെ മറ്റു തൊഴിലാളി പ്രതിഷേധിച്ചു. അധികൃതര്‍ക്ക് പരാതിയും കൊടുത്തു. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായില്ല
ഇതില്‍ പ്രധിഷേധിച്ച് യുഡിഎഫ് അനുകൂല തൊഴിലാളികള്‍ 3 മണിക്ക് പണി നിര്‍ത്തുന്നു. യാതൊരു വ്യവസ്ഥയും ഇല്ലെന്നും സര്‍ക്കാര്‍ പറയുന്ന തൊഴില്‍ സമയം ലംഘിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് തങ്ങള്‍ 3 മണിയ്ക്ക് പണി അവസാനിപ്പിക്കുന്നതെന്നും, നിയമം ഒരു വിഭാഗത്തിന് മാത്രം വേണ്ടിയുള്ളതല്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. ഒരു പാടു സാധാരണക്കാര്‍ക്ക് ആശ്വാസമാവുന്ന തൊഴിലുറപ്പ് പദ്ധതി രാഷ്ട്രീയക്കളി കൊണ്ട് ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Post Your Comments