ഗ്വാട്ടിമാല സിറ്റി: ചിൽഡ്രൻസ് ഹോമിൽ തീപിടുത്തം 20 കുട്ടികൾക്ക് ദാരുണാന്ത്യം,25 പേർക്ക് പരിക്കേറ്റു. ഗ്വാട്ടിമാലയിലെ സാൻ ഹോസയിലെ വെർജിൻ ഡി ലാ അസുൻസിയോനിൽ ഗാർഹിക പീഡനത്തിനിരയായ കുട്ടികളെയും തെരുവിൽ അലയുന്ന കുട്ടികളെയും പാർപ്പിക്കുന്ന ചിൽഡ്രൻസ് ഹോമിലെ 18 വയസിൽ താഴെയുള്ള കുട്ടികളാണ് ദുരന്തത്തിന് ഇരയായത്. പരിക്കേറ്റവരെ ഗ്വാട്ടിമാല സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷണവും പരിചരണവും മോശമായതിനെ തുടർന്ന് കുട്ടികൾ ഇവിടെ പ്രതിഷേധത്തിലായിരുന്നു. 400 പേർക്ക് തമാസിക്കാവുന്ന കെട്ടിടത്തിൽ 748 കുട്ടികളെയാണ് പാർപ്പിച്ചിരുന്നത്.തീപിടിത്തമുണ്ടായതിനു പിന്നാലെ 60 കുട്ടികൾ ഇവിടെനിന്നും രക്ഷപെട്ടു.
Post Your Comments