KeralaNews

റീചാര്‍ജ് കടകളില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്പർ അടിച്ചുമാറ്റാൻ ആർക്കും കഴിയില്ല: ഉപകാരപ്രദമായ സംവിധാനവുമായി വോഡഫോൺ

കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷയും മൊബൈല്‍ നമ്പറിന്റെ സ്വകാര്യതയും കണക്കിലെടുത്ത് വോഡഫോണ്‍ ഇന്ത്യ പ്രൈവറ്റ് റീചാർജ് സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കളെ, പ്രത്യേകിച്ച് വനിതകളെ അവരുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് റീചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുന്നു. ഇതിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ വെളിപ്പെടുത്തേണ്ടതില്ല. ഈ സൗകര്യം ആക്ടിവേറ്റു ചെയ്യാനായി 12604 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ‘ PRIVATE’ എന്ന എസ് എം എസ് അയക്കണം. തുടർന്ന് ലഭിക്കുന്ന നമ്പർ അര്‍ധ രാത്രി വരെയുള്ള റീചാർജിന് ഉപയോഗിക്കാവുന്നതാണ്.

വോഡഫോണിന്റെ പ്രൈവറ്റ് റീചാര്‍ജ് അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. കേരളത്തിലെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് വനിതകളെ ശാക്തീകരിക്കുന്നതാണ് ഈ നീക്കം. ഇതിലൂടെ ഏറ്റവും വലിയ ആശങ്കയായ നമ്പറിന്റെ ദുരുപയോഗം തടയാൻ കഴിയും. തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ സുരക്ഷിതരും ശക്തിയുള്ളവരുമാക്കി മാറ്റുന്ന സൗജന്യമായ സേവനമാണ് പ്രൈവറ്റ് റീചാര്‍ജ് എന്ന് വോഡഫോണ്‍ ഇന്ത്യയുടെ കേരളാ സര്‍ക്കിള്‍ ബിസിനസ് മേധാവി അഭിജിത്ത് കിഷോർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button