ന്യൂഡല്‍ഹി: അനാവശ്യവും ബാലിശവുമായ കാര്യങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ നല്കുന്നവര് പിഴ ഒടുക്കേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അത്തരം ഹര്‍ജികള്‍ നീതിന്യായ വ്യവസ്ഥയെ വീര്‍പ്പുമുട്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
മുംബൈയിലെ സ്ഥലം ഒഴിയാനുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാത്തതിനു അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചുള്ള ഉത്തരവിലാണ് സുപ്രീം കോടതി അനാവശ്യ പൊതുതാത്പര്യ ഹര്‍ജികളെ കുറിച്ചു വ്യക്തമാക്കിയത്.
അനാവശ്യ ഹര്‍ജികള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ അനായാസമായി ഇടം നേടാനായാല്‍ അരാജകത്വത്തിനും അച്ചടക്കമില്ലായ്മയ്ക്കും തുടക്കമാകും.
ഇത്തരം ശ്രമങ്ങള്‍ക്കു തടയിട്ടില്ലെങ്കില്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ പവിത്രത അവശേഷിച്ചില്ലെന്നും വരും. കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും സത്യം നിലനിര്‍ത്തുന്നതിനുള്ള വ്യവഹാരങ്ങളും പിന്തുടരുന്നതിനുമായി ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേ തീരൂ എന്നതു സംശയമില്ലാത്ത കാര്യമാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
Post Your Comments