KeralaNewsUncategorized

ശിവസേനയുടെ അതിക്രമം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് എസ്‌ഐക്കും എട്ടുപോലീസുകാര്‍ക്കുമെതിരേ നടപടി.

സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന എട്ടുപോലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം സ്ഥലത്തുണ്ടായിരന്ന പോലീസ് തടഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് എസ്‌ഐക്ക് സസ്‌പെന്‍ഷനും പോലീസുകാര്‍ക്ക് സ്ഥലം മാറ്റവുമുണ്ടായത്.

മറൈന്‍ ഡ്രൈവിലേക്ക് ശിവസേന നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. സദാചാരവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഇരുന്നവരെ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.

shortlink

Post Your Comments


Back to top button