KeralaNews

കൊച്ചിയില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടകളായി; ചൂരല്‍കൊണ്ടുള്ള അടിയേറ്റോടിയത് കുടുംബത്തോടൊപ്പം വിശ്രമിക്കാനെത്തിയവരും

കൊച്ചി: മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്ക് നേര്‍ക്ക് ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഇരുന്നവരെ ശിവസേനക്കാര്‍ അടിച്ചോടിച്ചു.

മറൈന്‍ ഡ്രൈവ് ശുദ്ധീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിവസേനയുടെ കൊച്ചി യൂണിറ്റ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. ചൂരല്‍ കൊണ്ടുള്ള അടിയേറ്റവരില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കള്‍ മാത്രമല്ല, കുടുംബസമേതം വിശ്രമിക്കാനെത്തിയവരുമുണ്ടായിരുന്നു.

പ്രകടനത്തിന് പോലീസിന്റെ അനുമതിയുണ്ടായിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ചൂരലുമായി മറൈന്‍ ഡ്രൈവില്‍ ഇരുന്നവരെ അടിച്ചോടിക്കാന്‍ തുടങ്ങിയത്. പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ശിവസേനക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനു തൊട്ടുമുന്നിലായിരുന്നു സംഭവം.

പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ശിവസേനാ പ്രവര്‍ത്തകര്‍ കടന്നുകളഞ്ഞു. ആക്രമണം നടത്തിയവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആറു ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു

shortlink

Post Your Comments


Back to top button