India

എസ്ബിഐ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ടു

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ടു.  വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കുന്നതോടെ ജീവനക്കാരുടെ ജോലിക്ഷമത വര്‍ധിക്കുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ ഡിവൈസ് വഴി ജോലി ചെയ്യാനുള്ള പ്ലാറ്റ് ഫോം ഇതിനായി ബാങ്ക് വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ കമ്ബ്യൂട്ടിങ് ടെക്‌നോളജിയാണ് വീട്ടിലിരുന്നും ജോലി ചെയ്യുന്നതിന് തയ്യാറാക്കിയിട്ടുള്ളത്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ക്രോസ് സെല്‍, മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button