തിരുവനന്തപുരം: ടി.പി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ കേസുമായി ബന്ധപ്പെട്ടല്ല അദ്ദേഹത്തെ മാറിയത് പകരം യോഗ്യതയില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റേണ്ടി വന്നതെന്ന് മുഖ്യമന്തി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതിൽ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.
വ്യക്തി താല്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ എങ്ങനെ തീരുമാനമെടുക്കുമെന്നും അങ്ങനെ നടപടിയെടുത്താൽ പോലീസിൽ ആരെങ്കിലും ഉണ്ടാകുമോയെന്നും കോടതി ചോദിച്ചിരുന്നു..ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിയമ സഭയിൽ അദ്ദേഹം വിശദീകരണം നൽകിയത്.മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡി.ജി.പി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും സി.പി.എം തന്നോട് പകപോക്കിയതാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീകോടതിയെയും സെന്‍കുമാര്‍ സമീപിച്ചിരുന്നു.
Post Your Comments