വയനാട് കല്‍പ്പറ്റയിലെ മുസ്ലീം ഓര്‍ഫണേജില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഓര്‍ഫണേജ് സെക്രട്ടറിയുടെ വിശദീകരണ കത്ത് പുറത്തുവന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യത്തീംഖാനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്ക് സംശയം ജനിപ്പിക്കാനിടയുള്ളതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് എന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ട് ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ സമീപത്തുള്ള ഒരു കടക്കാരന്‍ അവര്‍ക്ക് മിഠായി നല്‍കുന്നത് യത്തീംഖാനയിലെ സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെട്ടു. അന്വേഷണത്തില്‍ സ്ഥാപനത്തിലെ ഏഴോളം കുട്ടികളെ ഇങ്ങനെ പ്രലോഭിപ്പിച്ചുവെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ യത്തീംഖാന കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്കു പരാതി നല്‍കി. യത്തീംഖാന നല്‍കിയ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വളരെ പെട്ടെന്നു അന്വേഷണം നടത്തുകയും ആറു പ്രതികളെ പിടികൂടി കസ്റ്റഡിയില്‍ വെച്ചിരിക്കുകയുമാണ്. പ്രതികളില്‍ രണ്ടുപേര്‍ യത്തീംഖാനയുടെ സമീപം കച്ചവടം നടത്തുന്നവരും ബാക്കിയുള്ളവര്‍ അയല്‍വാസികളുമാണ്. പൊലീസ് അന്വേഷണത്തില്‍ ആറുപ്രതികളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു എന്നു മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ പൊലീസില്‍നിന്നും ലഭ്യമായിട്ടില്ലെന്നും കത്തില്‍ പറയുന്നു.
Post Your Comments