
വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിനിരയായത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.
പ്രതികള്‍ക്കെതിരെ പതിനൊന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ യത്തീംഖാനക്ക് സമീപമുള്ള കച്ചവടസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ച് യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്നു പറയപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അതേസമയം യത്തീംഖാനയിലെ പെണ്‍കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. യത്തീംഖാനയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments