തിരുവനന്തപുരം : സംസ്ഥാനത്തെ മൂവായിരത്തോളം പാലങ്ങള്‍ പരിശോധിച്ചതില്‍ മുന്നൂറോളം പാലങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്. പാലങ്ങള്‍ പൊളിച്ചു പണിയേണ്ട അവസ്ഥയിലാണെന്ന് കണ്ടെത്തിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. ആയിരത്തോളം പാലങ്ങള്‍ക്ക് അറ്റകുറ്റപണി വേണം. നൂറു വര്‍ഷത്തോളം പഴക്കമുളള പാലങ്ങള്‍ ഉണ്ടെങ്കിലും അവയുടെ സ്ഥിതി പരിശോധിച്ചിരുന്നില്ലെന്നും ഏനാത്ത് പാലത്തില്‍ വിളളല്‍ വന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും പി.അയിഷാ പോറ്റിയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു. ഏനാത്ത് പാലം അറു മുതല്‍ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പാകത്തില്‍ ബെയ്ലി പാലം 40 ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments