മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ച. എഡ്ജ് ബ്രൗസറിലും ഇന്റര്‍നെറ്റ് എക്സ്പ്ലോററിലുമുള്ള സുരക്ഷാ വീഴ്ച പ്രൊജക്‌ട് സീറോയുടെ ഭാഗമായി ഗൂഗിളാണ് കണ്ടെത്തിയത്. വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ് ഇന്റര്‍ഫെയ്സ് കംപോണന്റിലെ സുരക്ഷാ തകരാറും നേരത്തെ ഗൂഗിൾ പുറത്ത് വിട്ടിരുന്നു. ഗൂഗിള്‍ പ്രൊജക്‌ട് സീറോ ഗവേഷക സംഘത്തിലെ അംഗമായ ഇവാന്‍ ഫാട്രിക്കാണ് ഇക്കാര്യം കണ്ടെത്തിയത്.
ഈ സുരക്ഷാ പഴുത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വിദൂരത്ത് നിന്ന് കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ സാധിക്കുമെന്നതിനാൽ വീഴ്ചകള്‍ കണ്ടെത്തിയാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ അത് പരിഹരിക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുമെന്നതാണ് പ്രൊജക്‌ട് സീറോയുടെ നയം.
ഇത് പ്രകാരം സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതിനുള്ള ഗൂഗിളിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നല്‍ 90 ദിവസത്തെ സമയപരിധി വര്‍ധിപ്പിക്കണമെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. പുതിയ അപ്ഡേറ്റിലൂടെ ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷാ തകരാറുകള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments