KeralaNews

അരി വില വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: അരിവില വർദ്ധിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രിക്കാന്‍ രാജ്യത്തിന് പുറത്തുനിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്രമല്ല മാവേലി സ്റ്റോറുകള്‍ എല്ലാ പഞ്ചായത്തുകളിലും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ അരിക്കട സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അരിവില എത്രയും പെട്ടെന്ന് കുറയുമെന്നും വില വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യത്തിന് അരി പൊതുവിപണിയില്‍ എത്തിക്കും. എന്നും പൊതുവിപണിയില്‍ ആവശ്യത്തിന് അരിയെത്തിക്കുകയും പ്രശ്‌നങ്ങളെ നേരിടുകയും ചെയ്ത ചരിത്രമാണ് ഇടതു പക്ഷ സര്‍ക്കാറിനുള്ളെതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയ അരിക്ക് മൊത്തവിപണിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 10മുതല്‍ 15 രുപ വരെ വര്‍ധിച്ച്, 50 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. ഇവ ചെറുകിടകച്ചവടക്കാരുടെ കൈയില്‍നിന്ന് വാങ്ങിയാല്‍ അതിലും കൂടുതലാകും. ആദ്യമായാണ് അരിക്ക് വിപണിയില്‍ ഇത്രയധികം വിലവര്‍ധിക്കുന്നത്. ജയ അരിക്ക് പുറമെ മട്ട, കുറുവ, പൊന്നി, ക്രാന്തി എന്നീ അരികളുടെ വിലയിലും വര്‍ധനവുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button