വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയ വിവരം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അറിയിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഉത്തര കൊറിയ വിക്ഷേപിച്ച നാല് മിസൈലുകൾ 1000 കിലോമീറ്റർ താണ്ടി ജപ്പാൻ കടലിൽ പതിച്ചു. കഴിഞ്ഞ മാസം ഉത്തരകൊറിയ വടക്കൻ പ്രവിശ്യയിലെ ബംഗ്യോൻ എയർബേസിൽനിന്നു വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ 500 കിലോമീറ്റർ താണ്ടി ജപ്പാൻ സമുദ്രത്തിൽ പതിച്ചിരുന്നു.
Post Your Comments