
കൊട്ടാരക്കര: ആയൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉൾപ്പെട്ട ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. കൂടാതെ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിന്റെയും സ്വകാര്യ ബസിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള ശുപാർശയും ലഭിച്ചതായി ആർ.ടി.ഒ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും പുനലൂരിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ 4 പേർ മരിച്ചിരുന്നു.
Post Your Comments