വൈപ്പിൻ: വിവാഹത്തട്ടിപ്പ് കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഇരിങ്ങാലക്കുട അമരിപ്പാടത്ത് ഗീത (54) ആണ് അറസ്റ്റിലായത്. കേസിൽ 1988 മുതൽ ഒളിവിലായിരുന്ന 4 പ്രതികളിൽ ഒരാളാണിവർ. ചാലക്കുടി കണ്ടോത്ത് നാരായണൻ, വിവാഹബ്രോക്കർ ചെറായി തേനയാട്ട് രാജൻ, ഗീതയുടെ ഭർത്താവ് ഇരിങ്ങാലക്കുട അമരിപ്പാടത്ത് പുരുഷൻ എന്നിവരാണ് മറ്റ് പ്രതികൾ. പള്ളിപ്പുറം സ്വദേശിനിയായ യുവതിക്ക് വേണ്ടി ബ്രോക്കർ രാജൻ കണ്ടെത്തിയ വരനായിരുന്നു കേസിലെ ഒന്നാം പ്രതിയായ നാരായണൻ. ഇയാളുടെ സഹോദരിയും സഹോദരി ഭർത്താവുമാണെന്ന വ്യാജേന പുരുഷോത്തമനും ഭാര്യ ഗീതയുമാണ് തുടർന്നുള്ള ചടങ്ങുകൾക്ക് മുൻകൈ എടുത്തത്. തുടർന്ന് വിവാഹസമ്മാനമായി 3301 രൂപ വധുവിന്റെ വീട്ടുകാർ വരന് നൽകി.
വിവാഹശേഷം വരൻ മുങ്ങിയതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.അടുത്തിടെ റൂറൽ എസ്.പി കെ. ജോർജിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഗീത പിടിയിലായത്.
Post Your Comments