KeralaNews

കൊട്ടിയൂര്‍ പീഡനം: ഒരു പ്രമുഖ വൈദികന്‍ കൂടി പ്രതിയാകും

മാനന്തവാടി കൊട്ടിയൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്കു പുറമേ മറ്റൊരു വൈദികന്‍ കൂടി പ്രതിസ്ഥാനത്തേക്ക്. ഫാദര്‍ റോബിന് കാനഡയിലേക്ക് പോകാന്‍ എയര്‍ ടിക്കറ്റ് എടുത്തു നല്‍കിയ വൈദികനെയാണ് കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസ് അന്വേഷിക്കുന്നത്. മാനന്തവാടി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ തലവന്‍ കൂടിയാണ് ഈ വൈദികന്‍. അതിനിടെ ഫാദര്‍ റോബിനെ സഹായിച്ച ഫാദര്‍ തോമസ് തേരകം അടക്കമുള്ള മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button