
കുറുപ്പംപടി: ഞായറാഴ്ച രമ്യയുടെ വിവാഹനിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. എന്നാൽ നിശ്ചയത്തലേന്ന് രാത്രി വീട്ടിലേക്ക് എത്തിയത് രമ്യയുടെ ചേതനയറ്റ ശരീരമായിരുന്നു. കൊല്ലം ആയൂരിനടുത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണ് കൊറ്റിക്കൽ കെ.വി വർക്കിയുടെയും മേരിയുടെയും മകൾ രമ്യ മരിച്ചത്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
അനുജത്തി രേഷ്മയോടൊപ്പം തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു ഇവർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ സ്വകാര്യബസ് ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രേഷ്മ ചികിത്സയിലാണ്.
Post Your Comments