ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേരാൻ കർണാടകത്തിലെ 8 വിമതാദൾ എം.എൽ.എമാരുടെ തീരുമാനം. ഇവരിൽ 4 പേർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചാണ് തീരുമാനം അറിയിച്ചത്. ഇപ്പോൾ രാജി വെച്ച് കോൺഗ്രസിൽ ചേർന്നാൽ എം.എൽ.എ സ്ഥാനം രാജി വെയ്‌ക്കേണ്ടിവരുമെന്നും അതിനാൽ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തീരുമാനം എടുത്താൽ മതിയെന്നും മുഖ്യമന്ത്രി തന്നെ എം.എൽ.എമാർക്ക് ഉപദേശം നൽകിയെന്നാണ് സൂചന.
സമീർ അഹമ്മദ് ഖാൻ, ചെലുവരായ സ്വാമി, ഇഖ്ബാൽ അൻസാരി, എച്ച്.സി ബാലകൃഷ്ണ, രമേഷ് ബണ്ടി സിദ്ധഗൗഡ, ഗോപാലയ്യ, ഭീമ നായിക്, അഖണ്ഡ ശ്രീനിവാസ മൂർത്തി എന്നിവരാണ് വിമതാദൾ എം.എൽ.എമാർ. പാർട്ടി നേതാക്കളെ പരിഗണിക്കാതെ മംഗളൂരു വ്യവസായി ബി.എം ഫാറൂഖിനെ രാജ്യസഭ സ്ഥാനാർത്ഥിയാക്കിയതിനെത്തുടർന്നാണ് എം.എൽ.എമാർ എതിർത്ത് വോട്ടുചെയ്‌തത്.
Post Your Comments